നിയമസഭാ തിരഞ്ഞെടുപ്പ് ; പോസ്റ്റല്‍ ബാലറ്റ് അപേക്ഷകര്‍ 4,02498 - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

നിയമസഭാ തിരഞ്ഞെടുപ്പ് ; പോസ്റ്റല്‍ ബാലറ്റ് അപേക്ഷകര്‍ 4,02498

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് സംസ്ഥാനത്ത് ഇതുവരെ അപേക്ഷിച്ചത് 4,02,498 പേര്‍. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും അധികം പേര്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചത് 42214 ആളുകളാണ് അപേഷ സമര്‍പ്പിച്ചത്. ഏറ്റവും കുറവ് അപേക്ഷകര്‍ വയനാട് ജില്ലയിലും.

കാസര്‍കോട് 12374പേരും, കോഴിക്കോട് 38036, മലപ്പുറം 31493, പാലക്കാട് 27199, തൃശൂര്‍ 41095, എറണാകുളം 38770, ഇടുക്കി 11797, കോട്ടയം 29494, ആലപ്പുഴ 29340, പത്തനംതിട്ട 21407, കൊല്ലം 29929, തിരുവനന്തപുരം 41744 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം.9,49,161 പേര്‍ക്കാണ് കേരളത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.8,87,699 ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

അതിനിടെ ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ക്കാന്‍ ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച്‌ 20നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കണ്ണൂര്‍, കൂത്തുപറമ്ബ്, കല്‍പ്പറ്റ, തവനൂര്‍, പട്ടാമ്ബി, ചാലക്കുടി, പെരുമ്ബാവൂര്‍, ഉടുമ്ബന്‍ചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്താന്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog