3 തലത്തില്‍ വായുശുദ്ധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ എയര്‍പ്യൂരിഫയിങ് സീലിങ് ഫാനായ സ്റ്റെല്‍ത്ത് പ്യൂറോ എയറുമായി ഹാവെല്‍സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പുത്തന്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഫാസ്റ്റ് മൂവിങ് ഇല്ക്‌ട്രിക്കല്‍ ഗൂഡ്സ് കമ്ബനിയായ ഹാവെല്‍സ് ഇന്ത്യ രാജ്യത്തിതാദ്യമായി 3 തലത്തിലുളള എയര്‍ പ്യൂരിഫയര്‍ ഉളള സീലിങ് ഫാന്‍ പുറത്തിറക്കുന്നു.വിഒസി ഫില്‍ട്രേഷനോടു കൂടി പിഎം2.5 – പിഎം10 അശുദ്ധവായു ശുദ്ധീകരിച്ച്‌ ക്ലീന്‍ 130 സി യു. എം /hr എയര്‍ ഡെലിവറി റേറ്റ് നല്‍കുന്നതാണ് ഫാന്‍. ഈ തിരക്കേറിയ ജീവിതത്തിനിടയില്‍ മികച്ച ആരോഗ്യവും സുരക്ഷിതത്വും നല്‍കുന്നതിന് സഹായിക്കുന്നതാണ് വായു ശുദ്ധീകരിക്കുന്ന സീലിങ് ഫാനായ സ്റ്റെല്‍ത്ത് പ്യൂറോ എയര്. 15,000 രൂപയാണ് വില.

”മാറ്റം സൃഷ്ടിക്കുക” എന്ന തത്വത്തിലധിഷ്ഠിതമായി പുറത്തിറക്കിയിരുന്ന ഫാന്‍ വായുവിലൂടെ കറങ്ങുക മാത്രമല്ല, അത് ശുദ്ധീകരിക്കുക കൂടി ചെയ്യുന്നു.എച്ച്‌ഇപിഎ ഫില്‍റ്റര്‍,ആക്ടിവേറ്റഡ് കാര്‍ബണ്‍, പ്രീ ഫില്‍റ്റര്‍ എന്നിവ വായുവിലെ ഹാനികരമായ ഘടകങ്ങള്‍ വലിച്ചെടുക്കുകയും ശുദ്ധവായു നല്‍കുകയും ചെയ്യുന്നു. ഇതിന് പുറമേ പുത്തന്‍ സാങ്കേതികവിദ്യ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഫാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കാം. അണ്ടര്‍ലൈറ്റ്,എല്‍ഇഡി എയര്‍ പ്യൂരിറ്റി ഇന്‍ഡികേറ്റര്‍ എന്നിവയും സ്മാര്‍ട്ട്ഫാനിലുണ്ട്. കൃത്യമായ കാര്യക്ഷമതയും ശക്തമായ വായുശുദ്ധീകരണവും ഉറപ്പാക്കുന്ന സംവിധാനം 130 cu.m/hr സിഎഡിആര്‍ നല്‍കുന്നു. നല്ല കാറ്റും ശബ്ദരഹിതമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന് എയറോഡൈനാമിക് ബ്ലേഡും ഫാനിലുണ്ട്.

ഉപയോക്താക്കളുടെ സുഖസൗകര്യങ്ങള്‍ക്കായി ഹാവെല്‍സ് ഹാവെല്‍സ് ഫാന്‍മേറ്റ്‌ എന്ന പേരില്‍ കാര്‍ബണ്‍ ഫില്‍റ്റര്‍ സഹിതമുള്ള പേര്‍സണല്‍ ലൈഫ് സ്റ്റൈല്‍ ഫാനും പുറത്തിറക്കി. ദുര്‍ഗന്ധം നീക്കംചെയ്യാനും കാര്‍ബണ്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച്‌ വായു ശുദ്ധീകരിക്കാനും ഫാന്‍ ഉപയോഗപ്രദമാണ്. ആവശ്യാനുസരണം വായുവിന്റെ ദിശ മാറ്റാന്‍ അനുവദിക്കുന്ന എയര്‍ വെന്റിലാണ് ഇത് വരുന്നത്. ഏകദേശം 3 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് ഉപയോഗിച്ച്‌ ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. ലാപ്ടോപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന യുഎസ്ബി കേബിള്‍ അല്ലെങ്കില്‍ മൊബൈല്‍ ചാര്‍ജര്‍ വഴി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ടച്ച്‌ പാഡ് ഉണ്ട്. പ്രീമിയം സാറ്റിന്‍ മാറ്റ് ഫിനിഷും ലെതര്‍ ഹാന്‍ഡിലും ചൂടുള്ള വേനല്‍ക്കാലത്തെ മികച്ച പോര്‍ട്ടബിള്‍ ഉപകരണമാക്കി ഫാനിനെ മാറ്റുന്നു.

‍സ്റ്റെല്‍ത്ത് എയര്‍ പ്യൂറോല്‍, ഫാന്‍ മേറ്റ്‌ എന്നിവക്ക് പുറമേ പതിനാറോളം ഉല്‍പ്പന്നങ്ങളായ ട്രെന്‍ഡി എച്ച്‌എസ്, എന്‍എസ് പെഡെസ്റ്റണ്‍ ഫാന്‍, ആന്റി-സ്റ്റാന്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍, പ്രീമിയം സീലിംഗ് ഫാന്‍, മിലോര്‍ സീലിംഗ് ഫാന്‍, ആന്റിലിയ നിയോ ഫാന്‍ സീലിംഗ് ഫാന്‍, അസ്റ്റുറ സീലിംഗ് ഫാന്‍,ട്രിനിറ്റി ഐഒടി സീലിംഗ് ഫാന്‍, സ്റ്റെല്‍ത്ത് എയര്‍ ബി‌എല്‍‌ഡി‌സി സീലിംഗ് ഫാന്‍, എന്റൈസര്‍ ബി എല്‍ ഡി സി സീലിംഗ് ഫാന്‍, ഫ്ലോറന്‍സ് അണ്ടര്‍ ലൈറ്റ് സീലിംഗ് ഫാന്‍, ഫാന്‍‌മേറ്റ് ലൈഫ്‌സ്റ്റൈല്‍ ഫാന്‍, എക്സ്പിജെറ്റ് 400 സീലിംഗ് ഫാന്‍, ഗിറിക് വാള്‍ ഫാന്‍, എഫിഷ്യന്‍സിയ പ്രൈം, പ്രോ നിയോ സീലിംഗ് ഫാന്‍ റേഞ്ച് എന്നിവയും പുറത്തിറക്കുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha