മ്യാന്‍മറില്‍ രക്തരൂക്ഷിത പോരാട്ടം; സൈന്യത്തിന്റെ വെടിവയ്പ്പില്‍ 38 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

മ്യാന്‍മറില്‍ രക്തരൂക്ഷിത പോരാട്ടം; സൈന്യത്തിന്റെ വെടിവയ്പ്പില്‍ 38 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

യങ്കൂണ്‍: മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധം കനക്കുന്നു. രക്തരൂക്ഷിത പോരാട്ടമാണ് സൈനിക ഭരണകൂടത്തിനെതിരേ ദിവസങ്ങളായി നടക്കുന്നത്. സൈന്യം സര്‍ക്കാരിനെ അട്ടിമറിച്ചതിനുശേഷം മ്യാന്‍മറില്‍ ഇതുവരെ നടന്ന രക്തരൂക്ഷിതമായ ദിവസങ്ങളിലൊന്നായിരുന്നു ഞായറാഴ്ച്ച നടന്നത്, 38 പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറി നടക്കുന്നത്. യാങ്കോണില്‍ ഞായറാഴ്ച 21 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് മറ്റിടങ്ങളിലും കൂടുതല്‍ മരണങ്ങളും പരിക്കുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ കുറഞ്ഞത് 38 ആണെന്ന് അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേര്‍സ് (എഎപിപി) നിരീക്ഷണ സംഘം അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog