യാത്രക്കാരുമായി ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നോട്ടോടി ലോക്കോ പൈലറ്റിനും ഗാര്‍ഡിനും സസ്പെന്‍ഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്‌പ്രസ് നിയന്ത്രണം വിട്ട് അതിവേഗത്തില്‍ 35 കിലോമീറ്ററിലേറെ പിന്നിലേക്കോടി. യാത്രക്കാരെയും റെയില്‍വേ അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും അപകടം ഒഴിവായി. ട്രെയിന്‍ പിന്നിലേക്ക് ഓടിത്തുടങ്ങിയപ്പോള്‍ തന്നെ അടിയന്തര സന്ദേശം നല്‍കി റെയില്‍വേ ക്രോസുകള്‍ അടച്ചിട്ടു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ലോക്കോ പൈലറ്റുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ട്രാക്കില്‍ മണ്ണിട്ട് ഉയര്‍ത്തി തടസ്സം സൃഷ്ടിച്ചാണ് ട്രെയിന്‍ തടഞ്ഞത്.

ബുധനാഴ്ച വൈകിട്ട് ട്രെയിന്‍ തനക്പുരിലെത്തുന്നതിനു മുമ്ബായി പാളത്തില്‍ കയറിയ പശുവിനെ രക്ഷിക്കാനായി ബ്രേക്കിട്ട് നിറുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.കയറ്റമുള്ള ഭാഗമായിരുന്നതിനാല്‍ ട്രെയിന്‍ പൊടുന്നനെ പിന്നിലേക്ക് പിലിഭിട്ട് ഭാഗത്തേക്ക് പായാന്‍ തുടങ്ങി. യാത്രക്കാര്‍ കൂട്ടനിലവിളിയായി. ബ്രേക്ക് സംവിധാനത്തിലെ വായു ചോര്‍ന്ന് പ്രഷര്‍ നഷ്ടപ്പെട്ടതോടെയാണ് ട്രെയിന്‍ നിറുത്താന്‍ കഴിയാതെ വന്നത്. രണ്ടു സ്റ്റേഷനുകളും പിന്നിട്ട് ഖാട്ടിമയ്ക്കു സമീപത്തെ ഗ്രാമപ്രദേശത്താണ് പാളത്തില്‍ മണ്ണിട്ട് ട്രെയിന്‍ തടയാന്‍ കഴിഞ്ഞത്. യാത്രക്കാരെ അവിടെനിന്ന് ബസുകളില്‍ തനക്പുരിലേക്ക് അയച്ചു. റെയില്‍വേ അധികൃതര്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു.

ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha