കോവിഡിനു പിന്നാലെ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നു; 3.2 കോടി ഇന്ത്യക്കാര്‍ മധ്യവര്‍ഗത്തില്‍നിന്ന് പട്ടിണിയിലേക്ക്; സാമ്ബത്തിക സ്ഥിരതയില്‍ നിന്നും ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടത് തൊഴില്‍ നഷ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളെ സാമ്ബത്തികമായി തകര്‍ത്ത് കോവിഡ്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക മാന്ദ്യം കാരണം 3.2 കോടി ഇന്ത്യക്കാര്‍ മധ്യവര്‍ഗത്തില്‍നിന്ന് പുറത്തായെന്ന് പഠനം. തൊഴില്‍ നഷ്ടമാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടത്. കോവിഡിനെത്തുടര്‍ന്നുള്ള മാന്ദ്യത്തില്‍ ചൈനയേക്കാള്‍ ഇന്ത്യയില്‍ മധ്യവര്‍ഗക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസര്‍ച് സെന്ററിന്റെ പഠനത്തില്‍ പറയുന്നു.

വേള്‍ഡ് ബാങ്ക് ഡേറ്റ വിശകലനം ചെയ്ത് പ്യൂ സെന്റര്‍ നടത്തിയ പഠനമനുസരിച്ച്‌, മധ്യവര്‍ഗത്തിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ (പ്രതിദിനം 700 രൂപ മുതല്‍ 1400 രൂപ വരെ സമ്ബാദിക്കുന്നവരുടെ എണ്ണം) 3.2 കോടിയുടെ കുറവുണ്ടായി. കോവിഡ് മഹാമാരിക്കു മുന്നേ ഇന്ത്യയില്‍ 9.9 കോടി പേരാണ് മധ്യ വര്‍ഗ വിഭാഗത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 6.6 കോടിയിലെത്തിയിരിക്കുന്നതായാണ് കണക്ക്. 3.2 കോടി പേര്‍ പുറത്തായിരിക്കുന്നു. ഇത്തരത്തില്‍ മധ്യവര്‍ഗത്തില്‍നിന്നു പുറന്തള്ളപ്പെടുന്നവര്‍ എത്തിച്ചേരുന്നത് ദാരിദ്ര്യത്തിലേക്കാണ്.ചിലര്‍ കൊടുംദാരിദ്ര്യത്തിലേക്കും.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്ബത്തിക ശക്തിയായ ഇന്ത്യയില്‍ കോവിഡിനു പിന്നാലെ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നതായും പഠനത്തില്‍ പറയുന്നു. പാവപ്പെട്ടവരുടെ എണ്ണം, (പ്രതിദിനം ഏകദേശം 145 രൂപവരുമാനമുള്ളവര്‍) 7.5 കോടിയോളം വര്‍ധിച്ചു. കോവിഡിനു മുന്നോടിയായുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 5.9 കോടിയിലേക്ക് എത്തുമെന്നായിരുന്നു നിഗമനം. എന്നാലിത് രണ്ടിരട്ടിയിലേറെ വര്‍ധിച്ച്‌ ഇപ്പോള്‍ 13.4 കോടിയിലെത്തിയിരിക്കുന്നു. ഇന്ത്യയിലെ 2020ലെ ദാരിദ്ര്യത്തിന്റെ നിരക്ക് 4.3 ശതമാനമാണു പ്രതീക്ഷിച്ചത്, അത് 9.7 ശതമാനത്തിലെത്തിയിരിക്കുന്നുവെന്നും പ്യൂ റിസര്‍ച് സെന്റര്‍ പറഞ്ഞു.

2020ല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും യഥാക്രമം 5.8 ശതമാനവും 5.9 ശതമാനവും സാമ്ബത്തിക വളര്‍ച്ചയുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. എന്നാല്‍, ഈ ജനുവരിയില്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച 9.6 ശതമാനം ചുരുങ്ങുമെന്നും ചൈന രണ്ട് ശതമാനം സാമ്ബത്തിക വളര്‍ച്ച കൈവരിക്കുമെന്നും ലോകബാങ്ക് പ്രവചിച്ചു. രാജ്യത്തെ ഇന്ധന വിലയിലെ വര്‍ധന, തൊഴില്‍ നഷ്ടം, ശമ്ബളം വെട്ടിക്കുറച്ചത് എന്നിവ കോടിക്കണക്കിന് പേരെ ബാധിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha