അവിഹിത ബന്ധം സംശയിച്ച്‌ കൊടുംക്രൂരത; ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി 32കാരന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

അവിഹിത ബന്ധം സംശയിച്ച്‌ കൊടുംക്രൂരത; ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി 32കാരന്‍

ഭോപ്പാല്‍: അവിഹിത ബന്ധമുണ്ടോയെന്ന സംശയത്തിന്‍റെ പേരില്‍ മധ്യപ്രദേശില്‍ 32കാരന്‍ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. മദ്യപിച്ചെത്തിയാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഭോപ്പാലിലെ നിഷാദ്പുര സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

മകനോടൊപ്പമാണ് പ്രതിയായ പ്രീതം സിങ് സിസോദിയ ഭോപ്പാലില്‍ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ സംഗീത ഇന്ദോറിലെ ഒരു ഫാക്ടറിയില്‍ സൂപര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ആഴ്ചയില്‍ അവധി ലഭിക്കുന്ന ഒരു ദിവസം മാത്രമാണ് ഇവര്‍ വീട്ടിലെത്താറ്.

ചൊവ്വാഴ്ച ഇവര്‍ വീട്ടിലുണ്ടായിരുന്നു. രാത്രി 11.30ഓടെ മദ്യപിച്ചെത്തിയ പ്രതി മഴു ഉപയോഗിച്ച്‌ ഭാര്യയുടെ വലതു കൈയും കാലും വെട്ടിമാറ്റുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ അയല്‍ക്കാര്‍ ചോരയില്‍ കുളിച്ച നിലയിലാണ് ഇവരെ കണ്ടത്.ഭാര്യയുടെ തലവെട്ടുമെന്ന് പറഞ്ഞ് മഴുവോങ്ങിയ പ്രതിയെ അയല്‍ക്കാര്‍ കീഴ്പ്പെടുത്തുകയായിരുന്നു.

സംഗീതയുടെ നില അതീവ ഗുരുതരമാണെന്നും കൈയും കാലും തുന്നിച്ചേര്‍ക്കാന്‍ കഴിയുമോയെന്നത് സംശയകരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog