പ്രസാദം കഴിച്ച 32 പേർഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ; സംഭവം ഉത്തർപ്രദേശിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ഉത്തർപ്രദേശിൽ പ്രസാദം കഴിച്ച 32 പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനൗജിലെ ജുഖായ ഗ്രാമത്തിലാണ് സംഭവം.ഒരാഴ്ചയായി സംഘടിപ്പിച്ച 'ഭഗവത് കഥ' അവസാനിക്കുന്നതിന്റെ ഭാഗമായായിരുന്നു പ്രസാദ വിതരണം. ശനിയാഴ്ച വൈകുന്നേരം
ഭക്തർക്ക് പ്രസാദമായി ഖീർ പൂരി വിതരണം ചെയ്തു. ഗ്രാമവാസികളിൽ ഭൂരിഭാഗം പേരും പ്രാർത്ഥന യോഗത്തിന് പങ്കെടുത്തിരുന്നു. ഈ സമയം പ്രസാദം കഴിച്ച പലർക്കും ദേഹാസ്വാസ് ഥ്യം അനുഭവപ്പെടുകയും ഛർദ്ദിയും

വയറുവേദനയും തുടങ്ങുകയുമായിരുന്നു. തുടർന്ന് ഇവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പടെ 32 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് കാരണമെന്നും ചീഫ് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. അന്വേഷണത്തിനായി ഒരു സംഘം ഡോക്ടർമാരെ ഗ്രാമത്തിലേക്ക് അയച്ചതായും

സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്നും പ്രസാദത്തിന്റെ സാമ്പിളുകൾ പരിശോധനക്ക് ശേഖരിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha