ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 31 മദ്യ കുപ്പികളുമായി രണ്ടു പേരെ മട്ടന്നൂർ എക്സൈസ് പിടികൂടി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 31 മദ്യ കുപ്പികളുമായി രണ്ടു പേരെ മട്ടന്നൂർ എക്സൈസ് പിടികൂടി.


മട്ടന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂർ എക്സൈസ് റെയിഞ്ച് അതിർത്തിയായ തിരൂരിൽ വാഹന പരിശോധന നടത്തവെ പ്രിവൻ്റീവ് ഓഫീസർ അനിൽ കുമാർ പി.കെ യുടെ നേതൃത്വത്തിൽ KL59.E 6978 നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മുപ്പത്തിയൊന്ന് മദ്യ കുപ്പി കുപ്പികളുമായി ചേപ്പറമ്പ് സ്വദേശികളായ കുണ്ടപ്പൊര വീട്ടിൽ പ്രദീപൻ യു.പി (36), ചിറ്റാരിയിൽ വീട്ടിൽ ഷാജി.സി (42 ) എന്നിവരെ അറസ്റ്റു ചെയ്തു അബ്കാരി കേസ്സെടുത്തു. പ്രതികളുടെ പേരിൽ മുൻപും എക്സൈസ് കേസ്സെടുത്തിട്ടുണ്ട്.

പ്രിവൻ്റീവ് ഓഫീസർ ബഷീർ പിലാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ മധു പി.കെ,അനീഷ് ടി. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീം അംഗം റിജു എ.കെ, ഡ്രൈവർ കേശവൻ ടി.എം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog