അന്തരീക്ഷ മലിനീകരണം ഏറ്റവും അധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയില്‍; തലസ്ഥാന നഗരങ്ങളില്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

അന്തരീക്ഷ മലിനീകരണം ഏറ്റവും അധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയില്‍; തലസ്ഥാന നഗരങ്ങളില്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: ലോകത്ത ഏറ്റവുംഅധികം അന്തരീക്ഷ മലിനീകരണമുള്ള 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള തലസ്ഥാന നഗരങ്ങളില്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനം. അന്തരീക്ഷ വായു ഏറ്റവും മോശമുള്ള നഗരങ്ങളില്‍ ഡല്‍ഹിക്കു പത്താം സ്ഥാനമാണുള്ളത്. ആദ്യ പത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിന്‍ജിയാങ് ഒഴികെ ഒന്‍പതും ഇന്ത്യന്‍ നഗരങ്ങളാണെന്നും സ്വിസ് സംഘടനയായ ഐക്യുഎയര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ലോകത്ത് രണ്ടാമതുമായ നഗരം ഗസ്സിയാബാദാണ്2019 ലേതിനെക്കാള്‍ 15% മെച്ചപ്പെട്ടു എന്നതില്‍ ഡല്‍ഹിക്ക് ആശ്വസിക്കാം. ബുലന്ദ്ശഹര്‍, ബിസ്‌റക് ജലാല്‍പുര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാന്‍പുര്‍, ലക്‌നൗ, ബിവാരി എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍.

മീററ്റ്, ആഗ്ര, മുസഫര്‍നഗര്‍, ഫരീദാബാദ്, ജിന്ദ്, ഹിസാര്‍, ഫത്തേഹഡ്, ബന്ദ്വാരി, ഗുരുഗ്രാം, യമുന നഗര്‍, റോത്തക്ക്, ദരുഹേര, മുസഫര്‍പുര്‍ എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങള്‍. 2.5 മൈക്രോണില്‍ താഴെയുള്ള വിനാശകരമായ പാര്‍ട്ടിക്യുലേറ്റ് മാറ്റര്‍ സംബന്ധിച്ച്‌ 106 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog