ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പഴയങ്ങാടി: പുതിയങ്ങാടി സുല്‍ത്താന്‍ കനാല്‍ പാലത്തില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികരായ ചെറുതാഴം മണ്ടൂര്‍ സ്വദേശികളായ ധീരജ് (19), വിനായക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് അപകടം. പുതിയങ്ങാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന ടിപ്പര്‍ ലോറിയും പഴയങ്ങാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ടിപ്പര്‍ ലോറി മറ്റൊരു വാഹനത്തെ മറികടന്നതാണ് അപകടത്തിന് കാരണം. ടിപ്പര്‍ ലോറി ഡ്രൈവര്‍ അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്ത് എത്തി പരിക്കേറ്റ രണ്ട് പേരെയും ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha