യുപിയില്‍ പൂജാരിയെ വെട്ടിക്കൊന്നു; 29 കാരന്‍ അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

യുപിയില്‍ പൂജാരിയെ വെട്ടിക്കൊന്നു; 29 കാരന്‍ അറസ്റ്റില്‍

ലക്‌നൗ: യുപിയില്‍ ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ വെട്ടിക്കൊന്നു. അജ്ഞാതര്‍ കോടാലി ഉപയോഗിച്ച്‌ 55 വയസുകാരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

ആഗ്രയില്‍ ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു ഉണ്ടായത്. രാത്രിയില്‍ പൂജാരി ശിവ് ഗിരിയെ 29കാരനായ യുവാവ് ജിത്തു കണ്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവാവ് കുറ്റസമ്മതം നടത്തുകയുണ്ടായിമദ്യപിച്ച ശേഷം കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ ക്ഷേത്രത്തില്‍ പോയി. ക്ഷേത്രത്തില്‍ കയറുന്നതില്‍ പൂജാരി എതിര്‍പ്പ് ഉന്നയിച്ചു. ഇത് രൂക്ഷമായ വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു.കുപിതനായ യുവാവ് പൂജാരിയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog