മൊബൈൽ ഫോൺ ടെക്നോളജി ഫ്രീ അപ്ഡേഷൻ ക്യാമ്പ് 28 ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 കണ്ണൂർ താവക്കരയിൽ പ്രവർത്തിക്കുന്ന ഫോൺ ടെക് എഡ്യൂക്കേഷൻ മൊബൈൽ ഫോൺ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ഫ്രീ അപ്ഡേഷൻ ക്യാമ്പും മികവ് തെളിയിച്ച ടെക്‌നിഷൻമാരെ ആദരിക്കലും സംഘടിപ്പിക്കുന്നു.28 ഞായറാഴ്ച രാവിലെ 9.30 ന് കണ്ണൂർ ടൌൺ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. മീഡിയ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി ചെയർമാൻ പ്രദീപൻ തൈക്കണ്ടിയുടെ അധ്യക്ഷതയിൽ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. ഓൾ കേരള മൊബൈൽ ഫോൺ ടെക്‌നിഷൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡി വിനോദ് കുമാർ, ജനറൽ സെക്രട്ടറി കൈലാസ് നാഥ്‌ എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന ട്രഷറർ കെ വി റിജേഷ്, ജില്ലാ പ്രസിഡന്റ്‌ താഹിർ കൂത്തുപറമ്പ്, ട്രഷറർ ജാഫർ,ബ്ലഡ്‌ ഡോണേഴ്സ് കേരള ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, ഫോൺ ടെക് സി ഇ ഒ അഖിൽ കൃഷ്ണ,ഫാകൽറ്റി രതീഷ് കാഞ്ഞിരോട് തുടങ്ങിയവർ സംസാരിക്കും. ടെക്നിഷൻ മേഖലയിൽ മികവ് തെളിയിച്ച ശ്രദ്ദേയമായ നിലയിൽ ജോലി ചെയ്യുന്നവരെ ഉപഹാരം ആദരിക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha