പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് മു​ത​ല്‍28

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വ​ഴി വോ​ട്ട് ചെ​യ്യു​ന്ന അ​വ​ശ്യ സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ ത​യ്യാ​റാ​യി. 28 മു​ത​ല്‍ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നേ​ര​ത്തെ 12 ഡി​ഫോ​റ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് കേ​ന്ദ്ര​ത്തി​ലെ​ത്തി ത​പാ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടിം​ഗ് സ​മ​യം. മ​ണ്ഡ​ലം തി​രി​ച്ചു​ള്ള പോ​സ്റ്റല്‍ വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍ :
പ​യ്യ​ന്നൂ​ര്‍ - ബ്ലോ​ക്ക് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യം, ക​ല്യാ​ശേ​രി- കെ​പി​ആ​ര്‍ ഗോ​പാ​ല​ന്‍ സ്മാ​ര​ക എ​ച്ച്‌എ​സ്‌എ​സ്, ത​ളി​പ്പ​റ​മ്ബ്- ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ഇ​രി​ക്കൂ​ര്‍ - ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ്, അ​ഴീ​ക്കോ​ട്-​ജി​എ​ച്ച്‌എ​സ്‌എ​സ് പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ര്‍ -ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ , ധ​ര്‍​മ്മ​ടം- എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ ചാ​ല, ത​ല​ശേ​രി-​സ​ബ് ക​ള​ക്ട​ര്‍ ഓ​ഫീ​സ് (കോ​ര്‍​ട്ട് ഹാ​ള്‍ ), കൂ​ത്തു​പ​റ​മ്ബ്- ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ , മ​ട്ട​ന്നൂ​ര്‍- ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മ​ട്ട​ന്നൂ​ര്‍ , പേ​രാ​വൂ​ര്‍-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ ഇ​രി​ട്ടി.ആ​രോ​ഗ്യം, പൊ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്സ്, എ​ക്സൈ​സ്, ജ​യി​ല്‍ , മി​ല്‍​മ, വൈ​ദ്യു​തി, വാ​ട്ട​ര്‍ അ​തോ​റി​റ്റി, കെ​എ​സ്‌ആ​ര്‍​ടി​സി, ട്ര​ഷ​റി, ഫോ​റ​സ്റ്റ്, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​യ ആ​കാ​ശ​വാ​ണി, ദൂ​ര​ദ​ര്‍​ശ​ന്‍ , ബി​എ​സ്‌എ​ന്‍​എ​ല്‍, റെ​യി​ല്‍​വേ, പോ​സ്റ്റ​ല്‍ - ടെ​ലി​ഗ്രാ​ഫ്, ഏ​വി​യേ​ഷ​ന്‍ , ആം​ബു​ല​ന്‍​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ , ഷി​പ്പിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ ഇ​ത്ത​വ​ണ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
വോ​ട്ടിം​ഗ് കേ​ന്ദ്രം, വോ​ട്ടിം​ഗി​ന്‍റെ തീ​യ​തി, സ​മ​യം എ​ന്നി​വ വോ​ട്ട​റെ എ​സ്‌എം​എ​സാ​യോ ത​പാ​ലാ​യോ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ മു​ഖേ​ന​യോ അ​റി​യി​ക്കും. വോ​ട്ട​ര്‍​ക്ക് നി​ശ്ച​യി​ക്ക​പ്പെ​ട്ട ദി​വ​സം സ​ര്‍​വീ​സ് ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡു​മാ​യി ചെ​ന്ന് വോ​ട്ട് ചെ​യ്യാം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha