ജോര്‍ജ് ഫ്ലോയിഡിന്‍െറ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ജോര്‍ജ് ഫ്ലോയിഡിന്‍െറ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

മിനസോട്ട: വര്‍ണവെറിക്കിരയായി പൊലീസുകാരന്‍ കഴുത്തില്‍ മുട്ടുകാലമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിന്‍െറ കുടുംബത്തിന് 27 മില്യണ്‍ ഡോളര്‍ (ഏകദേശം 300 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവര്‍ക്കെതിരെ ജോര്‍ജ് ഫ്ലോയിഡിന്‍െറ കുടുംബം നല്‍കിയ സിവില്‍ കേസ് ഒത്തുതീര്‍പ്പായതോടെയാണ് തുക ലഭിക്കുക.

ഇക്കാര്യം അറിയിച്ച്‌ നടന്ന പത്രസമ്മേളനത്തില്‍, കറുത്ത വര്‍ഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോര്‍ണിമാര്‍ പറഞ്ഞു. സഹോദരനെ വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒത്തുതീര്‍പ്പ് സംഖ്യ തിരിച്ചു നല്‍കുമായിരുന്നെന്ന് സഹോദരന്‍ പ്രതികരിച്ചു. ജോര്‍ജ് ഫ്ലോയിഡിന്‍െറ പേരില്‍ ഫൗണ്ടേഷന്‍ ആരംഭിക്കുമെന്ന് സഹോദരി പറഞ്ഞു.അതേസമയം, മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രിമിനല്‍ കേസില്‍ വിചാരണ തുടരുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog