26ന്ചെ​ല​വു ക​ണ​ക്ക് പ​രി​ശോ​ധ​ന ​ആ​രം​ഭി​ക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​വുചെ​ല​വ് ക​ണ​ക്കു​ക​ള്‍ 26, 30, ഏ​പ്രി​ല്‍ മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ പത്തിന് ​ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍/അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​​ര്‍, സ്ഥാ​നാ​ര്‍​ഥി​ക​ള്‍/​ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ക.പ​രി​ശോ​ധ​നാവേ​ള​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ജി​സ്റ്റ​റു​ക​ള്‍, കാ​ഷ് ര​ജി​സ്റ്റ​ര്‍, ബാ​ങ്ക് ര​ജി​സ്റ്റ​ര്‍, ബ​ന്ധ​പ്പെ​ട്ട വൗ​ച്ച​ര്‍ അ​ല്ലെ​ങ്കി​ല്‍ ബി​ല്‍, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍​ക്കാ​യി സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​ല്‍ തു​ട​ങ്ങി​യ പ്ര​ത്യേ​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ അ​പ്‌​ഡേ​റ്റ് ചെ​യ്ത (മാ​ര്‍​ച്ച്‌ 25 വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ട​പാ​ടു​ക​ള്‍) പാ​സ് ബു​ക്ക്, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha