പുഴയിൽ ചാടിയ 25-കാരിയെ യുവാക്കൾ രക്ഷപ്പെടുത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

പുഴയിൽ ചാടിയ 25-കാരിയെ യുവാക്കൾ രക്ഷപ്പെടുത്തി


തെക്കിൽപ്പാലത്തിൽനിന്ന് ചന്ദ്രഗിരിപ്പുഴയിൽ ചാടിയ ഭതൃമതിയെ സംഭവം കണ്ട യുവാക്കൾ സാഹസികനീക്കത്തിലൂടെ രക്ഷപ്പെടുത്തി. ഉദുമ പഞ്ചായത്തിലെ 25-കാരിയാണ് ചൊവാഴ്ച വൈകിട്ട് ആറോടെ പുഴയിൽ ചാടിയത്. ടെമ്പോയിൽ പോകുകയായിരുന്ന ഒരു യുവാവ് സംഭവം കണ്ട് വാഹനം നിർത്തി ആദ്യം വടമെറിഞ്ഞുകൊടുത്തെങ്കിലും ഫലിച്ചില്ല. ഒടുവിൽ മറ്റൊരു വാഹനത്തിൽ എത്തിയ സാദിഖ്, സാദത്ത് എന്നീ യുവാക്കൾ ഉടൻ പുഴയിലിറങ്ങി. നീന്താനറിയാമായിരുന്ന യുവതി ഒഴുക്കിൽപ്പെടുന്നതിനിടെ ഇവർ പാലത്തിന്റെ തൂണുകളിലൊന്നിന്റെ പാളിയിൽ സാഹസികമായി പിടിച്ചിരുത്തി. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തി പാലത്തിൽനിന്ന് വടമെറിഞ്ഞുകൊടുത്തെങ്കിലും കരയ്ക്കെത്താനായില്ല. വിവരമറിഞ്ഞ് കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ കെ. അരുൺ, അസി. സ്റ്റേഷൻ ഓഫീസർ കെ.ബി. ജോസ്, സീനിയർ ഓഫീസർ വി.എസ്. തങ്കച്ചൻ എന്നിവർ സ്കൂബ ബോട്ടിൽ പുഴയിലിറങ്ങി ഇവരെ കരയ്ക്കെത്തിച്ചു. അവശനിലയിലായ യുവതിയെ പിന്നീട് ചെങ്കളയിലെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ക്ലിനിക്കിൽ ജോലിക്കാരിയാണ് ഇവർ. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog