മാഹിയില്‍ 23ന് വ്യാപാര ബന്ദ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

മാഹിയില്‍ 23ന് വ്യാപാര ബന്ദ്

മാഹി: മാഹി സെയില്‍ ടാക്സ് ഉദ്യോഗസ്ഥരുടെ വ്യാപാര ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി 23ന് മാഹിയില്‍ വ്യാപാരി ബന്ദ് നടത്തുമെന്ന് ചെയര്‍മാന്‍ കെ.കെ. അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മാതൃകാപരമായി വ്യാപാരം നടത്തുന്ന ഷാം ഇന്റീരിയല്‍, ഫാമിലി ഷോപ്പിംഗ് സെന്റര്‍ എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളും, പാര്‍ട്ണര്‍മാരുടെ എന്‍.ആര്‍.ഐ. അക്കൗണ്ടുകള്‍ ഉള്‍പ്പടെ ഫ്രീസ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടന്നുന്നത്. ഏകീകൃത നികുതി നയം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിട്ടും, സെയില്‍സ് ടാക്സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാപാര സ്ഥാപനങ്ങളില്‍ കയറിയിറങ്ങി നിരന്തരം ദ്രോഹിക്കുന്നത് തുടര്‍ന്നാല്‍ ഉദ്യോഗസ്ഥരെ വ്യാപാരി സമൂഹം തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog