22കാരിയുടെ ട്വീറ്റില്‍ ദുഃഖിക്കുന്ന പ്രധാനമന്ത്രിക്ക് അസ്സം പ്രളയത്തെക്കുറിച്ച്‌ ആകുലതകളില്ല; നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

22കാരിയുടെ ട്വീറ്റില്‍ ദുഃഖിക്കുന്ന പ്രധാനമന്ത്രിക്ക് അസ്സം പ്രളയത്തെക്കുറിച്ച്‌ ആകുലതകളില്ല; നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ഗുഹാവത്തി: 22കാരിയായ യുവതിയുടെ ട്വീറ്റില്‍ ദുഃഖിക്കുന്ന പ്രധാനമന്ത്രിക്ക് അസ്സം പ്രളയത്തെക്കുറിച്ച്‌ ആകുലതകളില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സമില്‍ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം. ടൂള്‍കിറ്റ് വിവാദത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

ദിഷ രവിയുടെ പോസ്റ്റില്‍ വ്യാകുലനാകുന്ന പ്രധാനമന്ത്രി അസ്സമില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടില്‍ വേദനിക്കുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം ഞാന്‍ ശ്രദ്ധിച്ചു. ഒരു വികസനത്തില്‍ അദ്ദേഹത്തിന് വലിയ ദുഃഖമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി അസ്സമിലെ വികനത്തില്‍ അല്ലെങ്കില്‍ അസ്സമിലെ ബിജെപിയുടെ പ്രവ‍ത്തനത്തിലാകുമെന്ന്. എന്നാല്‍ ഞാന്‍ ഞെട്ടിപ്പോയി, 22 വയസ്സുള്ള പെണ്‍കുട്ടിയുടെ (ദിഷ രവി) ട്വീറ്റിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അസ്സമിലെ വ്യവസായത്തെ നശിപ്പിക്കാന്‍ കോണ്‍​ഗ്രസ് ശ്രമിക്കുന്നുവെന്ന് അ​ദ്ദേഹം പറഞ്ഞു... - പ്രിയങ്ക പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog