ഇരിക്കൂറില്‍ സജീവ്​ ജോസഫിന്​ സീറ്റ്​ നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ കൂട്ടരാജി; യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പിടി മാത്യു രാജി വച്ചു; അഞ്ച് കെപിസിസി അംഗങ്ങളും, 22 ഡിസിസി അംഗങ്ങളും 13 മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു; ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയം പുനഃപരിശോധിക്കണമെന്നു കെ.സി.ജോസഫ് എംഎല്‍എ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

ഇരിക്കൂറില്‍ സജീവ്​ ജോസഫിന്​ സീറ്റ്​ നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ കൂട്ടരാജി; യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പിടി മാത്യു രാജി വച്ചു; അഞ്ച് കെപിസിസി അംഗങ്ങളും, 22 ഡിസിസി അംഗങ്ങളും 13 മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു; ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയം പുനഃപരിശോധിക്കണമെന്നു കെ.സി.ജോസഫ് എംഎല്‍എ

കണ്ണൂര്‍: ഇരിക്കൂറില്‍ സജീവ്​ ജോസഫിന്​ സീറ്റ്​ നല്‍കിയതിനെ ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു രാജിവെച്ചു. 5 കെ.പി.സി.സി അംഗങ്ങളും 22 ഡി.സി.സി അംഗങ്ങളും രാജിവെച്ചു. 13 മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, സെക്രട്ടറിമാരായ എം.പി.മുരളി, ചന്ദ്രന്‍ തില്ലങ്കേരി, കെ.വി.ഫിലോമിന, വി.എന്‍.ജയരാജ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, കെപിസിസി അംഗങ്ങളായ തോമസ് വക്കത്താനം, എന്‍.പി.ശ്രീധരന്‍, ചാക്കോ പാലക്കലോടി എന്നിവര്‍ രാജിവച്ചു.

ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഒരു മണ്ഡലത്തിലും പ്രചാരണ പ്രവര്‍ത്തനം നടത്തില്ലെന്നും നേതാക്കള്‍ പറഞ്ഞു.ശ്രീകണ്ഠാപുരത്ത് സജീവ് ജോസഫ് അനുകൂലിയെ എ ഗ്രൂപ്പുകാര്‍ മര്‍ദിച്ചു. ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയം പുനഃപരിശോധിക്കണമെന്നു കെ.സി.ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. വിജയസാധ്യത പരിഗണിക്കണം. പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog