ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും ട്വന്‍്റി 20-യില്‍, കുന്നത്തുനാട്ടില്‍ സുജിത്ത് സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കിഴക്കമ്ബലം: തദ്ദേശതെരഞ്ഞെടുപ്പില്‍ എറണാകുളത്തിന്‍്റെ കിഴക്കന്‍ മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയ ട്വന്‍്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങുന്നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വന്‍്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു.

സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ട്വന്‍്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വന്‍്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ഏഴംഗ ഉപദേശക സമിതിയില്‍ അംഗങ്ങളാവും.നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വന്‍്റി 20 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ട്വന്‍്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടില്‍ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. സംവരണമണ്ഡലമായ കുന്നത്തുനാട്ടില്‍ കോണ്‍ഗ്രസിന്‍്റെ വി.പി.സജീന്ദ്രനാണ് നിലവിലെ എംഎല്‍എ. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്‍്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്ബാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയില്‍ മാധ്യമപ്രവര്‍ത്തകനായ സി.എന്‍. പ്രകാശന്‍ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് നിലവില്‍ ട്വന്‍്റി 20-യില്‍ ഉള്ളത്. കഴിഞ്ഞ മാസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവര്‍ അംഗത്വ ക്യാംപെയ്ന്‍ നടത്തിയിരുന്നു. ഒന്നേകാല്‍ ലക്ഷം പേര്‍ അംഗത്വ ക്യാംപെയ്ന്‍്റെ ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ സംഘടനയില്‍ ചേര്‍ന്നുവെന്നാണ് ട്വന്‍്റി 20 ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ആളുകള്‍ അംഗത്വം നേടിയ മണ്ഡലങ്ങളിലാണ് നിലവില്‍ സംഘടന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എറണാകുളത്തെ രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ കൂടി ട്വന്‍്റി 20 മത്സരിക്കാന്‍ സാധ്യതയുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha