2031 ല്‍ കേരളം എസ്ഡിപിഐ ഭരിക്കും, 2047 ല്‍ ഇന്ത്യ ഭരിക്കും: അബ്ദുല്‍ മജീദ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

2031 ല്‍ കേരളം എസ്ഡിപിഐ ഭരിക്കും, 2047 ല്‍ ഇന്ത്യ ഭരിക്കും: അബ്ദുല്‍ മജീദ്

2031ല്‍ കേരളം എസ്ഡിപിഐ ഭരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍്റ് അബ്ദുല്‍ മജീദ് ഫൈസി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2031 ലെ നിയമസഭയില്‍ എസ്ഡിപിഐ നിര്‍ണായക ഘടകമായിരിക്കുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിന് സിപിഎം കീഴടങ്ങിയെന്നും മജീദ് ആരോപിച്ചു. ബി.ജെ.പി.യുമായി എല്‍.ഡി.എഫും യു.ഡി.എഫും പുലര്‍ത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാനത്തിന് അപകടമാണ്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഏറെ സഹായകരമായ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ നിലപാട് അവരുടെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായിരുന്നെന്നും മജീദ് ഫൈസി പറഞ്ഞു.2031 ല്‍ കേരളത്തില്‍ ഭരണത്തിലെത്താന്‍ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണി അധികാരത്തില്‍ എത്താനോ എത്താതിരിക്കാനോ ഞങ്ങള്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്കെങ്ങനെ ആ ലക്ഷ്യം നേടാന്‍ സാധിക്കും? 2031ല്‍ കേരള നിയമസഭയില്‍ എസ് ഡി പി ഐ നിര്‍ണായക ഘടകമായിരിക്കും. എസ് ഡി പി ഐയുടെ എം എല്‍ എ മാരുണ്ടാകും. 2047 ല്‍ ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയായിരിക്കും എസ് ഡി പി ഐ. എന്താ സംശയം? ഞങ്ങള്‍ ലക്ഷ്യമില്ലാത്ത, അജണ്ട ഇല്ലാത്ത ഒരു പാര്‍ട്ടിയല്ല. ഞങ്ങള്‍ ലക്ഷ്യവും അജണ്ടയും അതിനനുസരിച്ച്‌ വര്‍ക്ക് പ്ളാനുമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.' - അബ്ദുല്‍ മജീദ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog