മുന്നേ നടന്ന് ആര്‍.ടി.എ; ദുബൈയിലെ 20,000 ഡ്രൈവര്‍മാര്‍ വാക്സിന്‍ സ്വീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദു​ബൈ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ വാ​ക്സി​ന്‍ വി​പ്ല​വം തീ​ര്‍​ത്ത്​ പ്ര​തി​രോ​ധം തു​ട​രു​ന്ന ദു​ബൈ​യി​ല്‍ മാ​തൃ​ക​കാ​ട്ടി ദു​ബൈ റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ). പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ യോ​ഗ്യ​രാ​യ മു​ഴു​വ​ന്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ര​ണ്ടാം ഡോ​സും ന​ല്‍​കി​യാ​ണ് ആ​ര്‍.​ടി.​എ പ്ര​തി​രോ​ധ​പ​രി​പാ​ടി​യി​ല്‍ ഒ​രു​പ​ടി മു​ന്നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

20,000ല​ധി​കം ഡ്രൈ​വ​ര്‍​മാ​രാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ പൂ​ര്‍​ണ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ര്‍.‌​ടി.‌​എ​യു​ടെ വി​വി​ധ ഏ​ജ​ന്‍​സി​ക​ളി​ലെ​യും മേ​ഖ​ല​ക​ളി​ലെ​യും മു​ന്‍‌​നി​ര പ്ര​വ​ര്‍​ത്ത​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് മി​ക​ച്ച നി​ല​യി​ല്‍ മു​ന്നേ​റു​ക​യാ​ണെ​ന്ന് ആ​ര്‍.​ടി.​എ അ​റി​യി​ച്ചു.സ്‌​പെ​ഷ​ലി​സ്​​റ്റ്​ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള വാ​ക്‌​സി​ന്‍ ഷോ​ട്ടു​ക​ള്‍ എ​ടു​ക്കാ​ന്‍ ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് ആ​ര്‍.​ടി.​എ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​തെ​ന്ന് ആ​ര്‍.​ടി.​എ​യി​ലെ കോ​ര്‍​പ​റേ​റ്റ് ഗ​വേ​ണ​ന്‍​സ് സെ​ക്ട​ര്‍ ഡ​യ​റ​ക്ട​ര്‍ നാ​ഡാ ജാ​സിം പ​റ​ഞ്ഞു. ദു​ബൈ ഹെ​ല്‍​ത്ത് അ​തോ​റി​റ്റി (ഡി.​എ​ച്ച്‌.​എ), ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച്‌ ആ​ര്‍‌.​ടി‌.​എ ര​ണ്ട് ആ​ഭ്യ​ന്ത​ര​കേ​ന്ദ്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യാ​ണ് വാ​ക്സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യ​ത്.

ദു​ബൈ​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി, ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മാ​യി ഒ​രു കേ​ന്ദ്ര​മൊ​രു​ക്കി​യ​പ്പോ​ള്‍ ആ​ര്‍.​ടി.​എ ജീ​വ​ന​ക്കാ​ര്‍​ക്കു​വേ​ണ്ടി മ​റ്റൊ​രു വാ​ക്സി​നേ​ഷ​ന്‍ സെന്‍റ​റും സ​ജ്ജ​മാ​ക്കി. ഡ്രൈ​വ​ര്‍​മാ​ര്‍, ഫ്ര​ണ്ട് എ​ന്‍​ഡ് സ്​​റ്റാ​ഫ്, മെ​ട്രോ, ട്രാം ​ഓ​പ​റേ​റ്റ​ര്‍​മാ​ര്‍, പാ​ര്‍​ക്കി​ങ്​ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍, അ​വ​രു​ടെ താ​ല്‍​പ​ര്യ​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 40,000ഓ​ളം പേ​ര്‍​ക്കാ​ണ് ഇ​തി​ന​കം ആ​ര്‍.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha