മത്സരത്തിനു മുമ്ബ് അവനെ വിളിച്ചു, പന്ത് നോക്കി കളിക്കാനുള്ള ഉപദേശം കിട്ടി; 2 ഡക്കുകള്‍ക്ക് ശേഷം മാച്ച്‌ വിന്നിങ് ഇന്നിങ്സും കളിച്ചു! - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

മത്സരത്തിനു മുമ്ബ് അവനെ വിളിച്ചു, പന്ത് നോക്കി കളിക്കാനുള്ള ഉപദേശം കിട്ടി; 2 ഡക്കുകള്‍ക്ക് ശേഷം മാച്ച്‌ വിന്നിങ് ഇന്നിങ്സും കളിച്ചു!

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു വേണ്ടി വീണ്ടും ഫോമിലെത്തി മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ വിരാട് കോഹ്ലി ആയിരുന്നു.

ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ച കളിയില്‍ പുറത്താവാതെ 73 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. തുടര്‍ച്ചയായ രണ്ടു പൂജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ നായകന്‍ ഫോമിലേക്കു മടങ്ങിയെത്തിയ ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. 49 ബോളില്‍ നിന്നായിരുന്നു കോഹ്ലിയുടെ പുറത്താവാതെയുള്ള 73 റണ്‍സ്.

ഇപ്പോള്‍ തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയതിനു പിന്നിലുള്ള രഹസ്യത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി. ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ടീമംഗവും സുഹൃത്തുമായ എബി ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചതെന്നാണ് കോഹ്ലിയുടെ വെളിപ്പെടുത്തല്‍‍.ഈ മല്‍സരത്തിനു മുമ്ബ് എബിഡിയുമായി താന്‍ സംസാരിച്ചിരുന്നു. ബോളിനെ നോക്കി കളിക്കാനായിരുന്നു അദ്ദേഹം ഉപദേശിച്ചത്. അതു തന്നെയാണ് താന്‍ ചെയ്തത്. കോഹ്ലി പറയുന്നു.

ഇതിനൊപ്പം ഭാര്യയും പ്രശസ്ത ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയുടെ പിന്തുണയും ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചു. പലതിനെക്കുറിച്ചും അവള്‍ എന്നോടു സംസാരിച്ചിരുന്നു. ഇതു ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. ടീമിന്റെ വിജയം പ്രധാനമാണ്. അടിസ്ഥാനപരമായ കാര്യങ്ങളിലാണ് ബാറ്റിങിനിടെ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. ടീമിനു വേണ്ടി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നതില്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നാറുണ്ട്. സ്വന്തം പ്രകടനത്തേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രധാനം. 70ന് മുകളില്‍ സ്‌കോര്‍ ചെയ്തതിനേക്കാള്‍ സന്തോഷം നല്‍കുന്നത് ടീമിനു വേണ്ടി നന്നായി കളിക്കാന്‍ കഴിഞ്ഞുവെന്നതാണ്. കോഹ്ലി പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog