ദ്വിഭാഷ ചിത്രവുമായി റാം പൊത്തിനേനി ; ‘റാപോ 19’നിൽ നായിക കൃതി ഷെട്ടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

ദ്വിഭാഷ ചിത്രവുമായി റാം പൊത്തിനേനി ; ‘റാപോ 19’നിൽ നായിക കൃതി ഷെട്ടി

തെലുങ്ക് നടൻ റാം പൊത്തിനേനിയെ നായകനാക്കി എൻ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രമാണ് ‘റാപോ 19’. ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായികയായെത്തുന്നത്. ഐ സ്മാര്‍ട്ട് ശങ്കര്‍, റെഡ് തുടങ്ങിയ മാസ് ആക്ഷൻ സിനിമകളിലൂടെവിജയങ്ങള്‍ കൊയ്ത താരം റാം പൊത്തിനേനിയും സണ്ടക്കോഴി, പയ്യ, വൈട്ടൈ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകൻ ലിംഗുസ്വാമിയും ഒന്നിക്കുന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.


അടുത്തിടെ റിലീസായ ‘ഉപ്പെണ’ എന്ന സിനിമയിലൂടെ തെലുങ്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കൃതി ഷെട്ടി. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മാസ് ആക്ഷൻ ചിത്രമാണ് ഇത്. തന്‍റെ ട്രേഡ്‍മാര്‍ക്ക് സ്റ്റൈൽ ഈ ചിത്രത്തിലും ലിംഗുസ്വാമി ആവർത്തിക്കാനിരിക്കുകയാണ്. ബിഗ് ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തിൽ അള്‍ട്രാ മാസ് ചിത്രമായാണ് റാപോ 19 ഒരുങ്ങുന്നത്. ശ്രീനിവാസ സിൽവര്‍ സ്ക്രീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ചിറ്റുരി ശ്രീനിവാസയാണ് സിനിമ നിര്‍മ്മിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog