കേ​ന്ദ്രം അനുവദിക്കുകയാണെങ്കില്‍ ഡല്‍ഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുംഛ അരവിന്ദ് കെജ്രിവാള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

കേ​ന്ദ്രം അനുവദിക്കുകയാണെങ്കില്‍ ഡല്‍ഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുംഛ അരവിന്ദ് കെജ്രിവാള്‍

കേ​ന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഡല്‍ഹിയി​ലെ 18 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും മൂന്ന് മാസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ .

എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ അനുവദിക്കുകയും വാക്സിന്‍ ഉറപ്പാക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാവര്‍ക്കും കോവിഡ് പ്രതിരോധകുത്തിവെപ്പ് നല്‍കാന്‍ കഴിയുമെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നവരെ വേര്‍തിരിക്കരുതെന്നും. വാക്സിനേഷന്‍ പ്രകിയ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.നിലവില്‍ പ്രതിദിനം 30,000 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്,അത് 1.25 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog