പി.വി അന്‍വറിന് 18.57 കോടിയുടെ ജംഗമ ആസ്തി; ബാധ്യത 16.94 കോടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

പി.വി അന്‍വറിന് 18.57 കോടിയുടെ ജംഗമ ആസ്തി; ബാധ്യത 16.94 കോടി

നിലന്പൂര്‍: നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്‍റെ മൊത്തം ജംഗമ ആസ്തി 18.57 കോടിയാണ് എന്നാണ് തെരഞ്ഞെടുപ്പ് പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നത് . 16.94 കോടിയാണ് അന്‍വറിന് ബാധ്യതയായുള്ളത്. രണ്ട് ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും 50.48 ലക്ഷവും മൂല്യം വരുന്ന ആസ്ഥിയുണ്ട്. സ്വയാര്‍ജിത ആസ്തിയുടെ കമ്ബോള വില 34.38 കോടിയാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഭാര്യമാരുടെ പേരില്‍ 6.7 കോടി, 2.42 കോടിയുടെ ആസ്തികളുമുണ്ട്. ഭാര്യമാര്‍ക്ക് 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണവുമുണ്ട്. നിലമ്ബൂര്‍ മണ്ഡലം വരണാധികാരി കെ.ജെ മാര്‍ട്ടിന്‍ ലോവലിന്‍റെ ഓഫീസിലെത്തിയാണ് പി.വി അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്.പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിലമ്ബൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൌക്കത്തിനെ തോല്‍പ്പിച്ചാണ് അന്‍വര്‍ നിയമസഭയിലെത്തിയത്. നിലമ്ബൂരില്‍ ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് വി വി പ്രകാശാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog