മാഹിയില്‍ 18 കിലോ സ്വര്‍ണം പിടിച്ചെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
 
കണ്ണൂര്‍: മാഹിയില്‍ 18 കിലോ സ്വര്‍ണം പിടിച്ചെടുത്തു. വാഹന പരിശോധനയ്ക്കിടെ പൂഴിത്തല ചെക്ക്പോസ്റ്റില്‍ വച്ചാണ് വ്യാഴാഴ്ച സ്വര്‍ണം പിടികൂടിയത്. തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആണ് പരിശോധന നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാന്‍ കൊണ്ടുപോകുന്നതാണ് ഈ സ്വര്‍ണ്ണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞത്. രേഖകള്‍ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്‌മിനിസ്ട്രേറ്റര്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha