18 മാസം പ്രായമുള്ള ദലിത് കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം; ആന്ധ്രപ്രദേശില്‍ 45കാരന്‍ അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

18 മാസം പ്രായമുള്ള ദലിത് കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം; ആന്ധ്രപ്രദേശില്‍ 45കാരന്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ 18 മാസം മാത്രം പ്രായമുള്ള ദലിത് കൈക്കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 45 വയസ്സുകാരനെ പോലിസ് അറസ്റ്റ് ചെയ്തു.
പൊളാവരം സബ് ഇന്‍സ്‌പെക്ടര്‍ രാമു എഎന്‍ഐയുമായി പങ്കുവച്ച വിവരം ഇങ്ങനെ: 45 വയസ്സുള്ള പരിമി വെങ്കട സുബ്ബറാവു ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പൊളാവരം മണ്ഡലില്‍ ജി വെമവരം ഗ്രാമത്തിലെ താമസക്കാരനാണ്. മാര്‍ച്ച്‌ 28ന് അയാള്‍ 18 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ അടുത്തുള്ള തെങ്ങിന്‍ തോപ്പില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. കുഞ്ഞിന്റെ മതാപിതാക്കള്‍ പോലിസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കി.

ഐപിസി 366, 376 എബി, പോക്‌സൊ നിയമത്തിന്റെ സെക്ഷന്‍ 5(എം), 6, എസ് സി എസ് ടി ആക്റ്റിന്റെ 3(1)(ഡബ്യു), 3(2)(വി) എന്നീ വകുപ്പുകളും ചുമത്തി.അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുഞ്ഞിനെ കാക്കിനഡ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog