അമിത വേഗത : മദ്യലഹരിയില്‍ 18 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ചു 3 പേര്‍ മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

അമിത വേഗത : മദ്യലഹരിയില്‍ 18 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ചു 3 പേര്‍ മരിച്ചു

പഞ്ചാബ് : യുവാവ് ഓടിച്ച ആഡംബര കാര്‍ ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു . മൊഹാലിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. സിഗ്നല്‍ ലൈറ്റ് മറികടന്നാണ് ആഡംബരകാര്‍ എത്തിയത് . അമിതവേഗതയിലെത്തിയ കാര്‍ രണ്ട് സൈക്കിള്‍ യാത്രക്കാരെ ഇടിച്ചതിന് ശേഷം ഒരു ടാക്സിയില്‍ ഇടിക്കുകയായിരുന്നു.

ടാക്സിയിലുണ്ടായിരുന്ന രണ്ടുപേരും സൈക്കിളിലെ ആളുമാണ് മരിച്ചത്. അതേസമയം മദ്യലഹരിയിലായിരുന്നു യുവാവ് കാര്‍ ഓടിച്ചത്. കൂടാതെ യുവാവിന്റെ പക്കല്‍ ലൈസന്‍സും ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാറില്‍ 3 പേരായിരുന്നു ഉണ്ടായിരുന്നത്, അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

പിന്നീട് ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാല്‍ ചണ്ഡിഗഡ് റജിസ്ട്രേഷന്‍ നമ്ബറിലുള്ള കറുത്ത ബെന്‍സ് കാര്‍ ആണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . 304 എ ഐപിസി 279 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog