ഇന്ത്യ മൂന്നാമത് ; പ്രതിസന്ധികള്‍ക്കിടയിലും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി 177 പേര്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ഇന്ത്യ മൂന്നാമത് ; പ്രതിസന്ധികള്‍ക്കിടയിലും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി 177 പേര്‍

കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സാഹചര്യത്തിലും ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പുതിയതായി 55 സംരംഭകരാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത് . റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്ബന്നന്‍. 83 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയില്‍ എട്ടാം സ്ഥാനമാണുള്ളത്.

രാജ്യം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുമ്ബോഴും ശതകോടിശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തുമ്ബോള്‍ അതില്‍ പ്രതീക്ഷകള്‍ ഏറെയുണ്ട് രാജ്യത്തിന്. ഇന്ത്യക്കാരായ 177 പേരാണ് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച്‌ ലിസ്റ്റ് 2021ലുള്ളത്.ഇന്ത്യയുടെ സാമ്ബത്തിക ഭദ്രതയിയിലും ലോകത്തിനു മുന്‍പിലുള്ള ഇന്ത്യയുടെ മാര്‍ക്കെറ്റ് വാല്യൂവിലും ഈ പട്ടിക പുറത്തു വന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നുറപ്പാണ്.
ഇന്ത്യയില്‍ നല്ലൊരു ശതമാനം ജനങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ആ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യന്‍ ജനതയ്ക്ക് ഈ പട്ടികയോ അതിലെ പേരുകളോ കൃത്യമായി വീക്ഷിക്കാനാവില്ലെങ്കിലും, ഈ നേട്ടം ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെയു മറ്റും സ്വാധീനിക്കുമെന്നുറപ്പാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog