ഷൂ നക്കിച്ചു, സി​​ഗരറ്റ് വലിപ്പിച്ചു, 17 കാരനെ മര്‍ദ്ദിച്ച്‌ വിഡിയോ പകര്‍ത്തി; നാല് പേരില്‍ ഒരാള്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

ഷൂ നക്കിച്ചു, സി​​ഗരറ്റ് വലിപ്പിച്ചു, 17 കാരനെ മര്‍ദ്ദിച്ച്‌ വിഡിയോ പകര്‍ത്തി; നാല് പേരില്‍ ഒരാള്‍ പിടിയില്‍

ഭോപ്പാല്‍:‍ 17കാരനെ നിര്‍ബന്ധിച്ച്‌ ഷൂ നക്കിപ്പിക്കുകയും സി​ഗരറ്റ് വലിപ്പിക്കുകയും ചെയ്ത വിഡിയോ വൈറലായതിന് പിന്നാലെ ഒരാള്‍ അറസ്റ്റില്‍. കുട്ടിയെ മര്‍ദ്ദിച്ചാണ് ഇവര്‍ വിഡിയോ ചിത്രീകരിച്ചത്. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം.

20കാരനായ ദീപക് പാസി എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. നാല് പേര്‍ക്കുമെതിരെ തട്ടികൊണ്ടുപോകല്‍ കൈയേറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

രണ്ടായിരം രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് ഇത്തരത്തില്‍ കലാശിച്ചത്. ബുധനാഴ്ച ഈ സംഭവം നടന്നതിന് പിന്നാലെ യുവാവ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല.കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. നാല് പേരും ചേര്‍ന്ന് കുട്ടിയെ വിജനമായ ഒരു പ്രദേശത്തേക്ക് കൂട്ടികൊണ്ടുപോയെന്നും അവിടെവച്ച്‌ പല തവണ മര്‍ദ്ദിച്ചെന്നും പൊലീസ് പറഞ്ഞു. സംഘത്തിലെ ഒരാള്‍ കുട്ടിയെ സി​ഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും മറ്റൊരാള്‍ ഷൂ നക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog