ബലാത്സംഗത്തിനിരയായ 16കാരിയെയും പ്രതിയെയും കെട്ടിയിട്ട്​ മര്‍ദ്ദിച്ച്‌​ ഗ്രാമത്തിലൂടെ നടത്തിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

ബലാത്സംഗത്തിനിരയായ 16കാരിയെയും പ്രതിയെയും കെട്ടിയിട്ട്​ മര്‍ദ്ദിച്ച്‌​ ഗ്രാമത്തിലൂടെ നടത്തിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും പ്രതിയുടെയും കൈകള്‍ കയറുകൊണ്ട്​ കെട്ടിയിട്ട്​ മര്‍ദ്ദിച്ചശേഷം 'ഭാരത്​ മാതാ കീ ജയ്​' വിളിപ്പിച്ച്‌​ റോഡിലൂടെ നടത്തിച്ച്‌​ ഗ്രാമീണര്‍. ആദിവാസി ഭൂരിപക്ഷ മേഖലയായ അലിരാജ്​പുര്‍ ജില്ലയിലാണ്​ സംഭവം.

ഭാരത്​ മാതാ കീ ജയ്​ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പെണ്‍കുട്ടിയെയും പ്രതിയെയും കയറില്‍ കെട്ടിയിട്ട്​ അടിക്കുകയും ​വഴിയിലൂടെ നടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. സംഭവത്തെ തുടര്‍ന്ന്​ ബലാത്സംഗ പ്രതിയെയും ഗ്രാമവാസികളായ അഞ്ചുപേരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു.സമീപ ഗ്രാമത്തിലെ 21കാരനായ യുവാവ് തന്നെ​ ബലാത്സംഗം ചെയ്​തതായി 16കാരി​ തുറന്നുപറയുകയായിരുന്നു. സംഭവം പുറത്തറി​ഞ്ഞതോടെ ബന്ധുക്കള്‍ യുവാവിനെയും തന്നെയും മര്‍ദ്ദിക്കുകയും കൈകള്‍ കെട്ടിയിട്ട്​ ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നുവെന്ന്​ പെണ്‍കുട്ടി മൊഴി നല്‍കി.

16കാരിയുടെ മൊഴിയുടെ അടിസ്​ഥാനത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്​തതായി സബ്​ ഡിവിഷനല്‍ ഓഫിസര്‍ ദിലീപ്​ സിങ്​ ബില്‍വാല്‍ പറഞ്ഞു. 'പെണ്‍കുട്ടിയെ ബലാത്സംഗ​ം ചെയ്​ത 21കാരനെതിരെയാണ്​ ഒരു കേസ്​. പെണ്‍കുട്ടിയെയും യുവാവിനെയും മര്‍ദിച്ച്‌​ ഗ്രാമത്തിലൂടെ നടത്തിച്ച ഗ്രാമവാസികള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെയാണ്​ മറ്റൊരു കേസ്​' -ദിലീപ്​ സിങ്​ ബില്‍വാല്‍ പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog