മെേട്ടര സ്റ്റേഡിയത്തിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഭുവനശ്വര്‍ കുമാര്‍ ആഞ്ഞടിച്ചു.അപകടകാരിയായ ജോസ് ബട്ലറെ റണ്ണെടുക്കാനനുവദിക്കാതെ വിക്കറ്റിനു മുന്നില്‍ കുടുക്കിയായിരുന്നു തുടക്കം. ജാസണ്‍ റോയിയും ഡേവിഡ് മലനും ചേര്‍ന്ന് വമ്ബന്‍ അടികളിലൂടെ സ്കോര്‍ ഉയര്‍ത്തുന്നതിനിടയില്‍ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു.
24 റണ്‍സെടുത്ത മലനെ ചഹല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 35 പന്തില്‍ 46 റണ്‍സെടുത്ത ജാസണ്‍ റോയിയെ വാഷിങ്ടണ്‍ സുന്ദര്‍ ഭുവനേശ്വറിന്‍റെ കൈയിലെത്തിച്ചു. 13ാമത്തെ ഓവറില്‍ നൂറു കടന്ന ഇംഗ്ലണ്ടിനെ ശേഷിച്ച ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരച്ച വരയില്‍ നിര്‍ത്തി.
ഇയോണ്‍ മോര്‍ഗനെയും (28), ബെന്‍ സ്റ്റോക്സിനെയും (24) ഷാര്‍ദൂലിന്‍റെ ബൗളിങ് തന്ത്രം ചതിച്ചു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു