കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 16.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 16.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ ദുബായില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് മൊവ്വാല്‍ സ്വദേശി ടി.എം.നൗസാദില്‍ നിന്നാണ് 350 ഗ്രാം സ്വര്‍ണം പിടികൂടിയത്.

കുട്ടികളുടെ സൈക്കിളിന്റെ ഉള്ളില്‍ ഒളിപ്പിച്ച്‌ ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് അസി.കമ്മിഷണര്‍മാരായ ഇ.വികാസ്, മധുസൂദനന്‍ ഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്.നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യന്‍, കെ.ഹബീബ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

The post കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 16.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha