പൊലീസ് ഡ്രൈവര്‍ : പ്രമാണ പരിശോധന മാര്‍ച്ച്‌ 15 മുതല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

പൊലീസ് ഡ്രൈവര്‍ : പ്രമാണ പരിശോധന മാര്‍ച്ച്‌ 15 മുതല്‍

ആലപ്പുഴ: ജില്ലയില്‍ പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നം. 385/2018) തസ്തികയുടെ 2020 മാര്‍ച്ച്‌ നാലിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ജില്ലയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസല്‍ പ്രമാണ പരിശോധന മാര്‍ച്ച്‌ 15 മുതല്‍ 17 വരെ ജില്ല പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കള്ള വ്യക്തിഗത അറിയിപ്പ്, എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തസ്തികയുടെ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസല്‍ സഹിതം നിശ്ചിത സമയത്തും തീയതിയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് ജില്ല പി.എസ്.സി ഓഫീസില്‍ ഹാജരാകണം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog