ഗ്രാമീണ്‍ ഡാക്‌ സേവക്‌ കേരളത്തില്‍ 1421 ഒഴിവ്‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

ഗ്രാമീണ്‍ ഡാക്‌ സേവക്‌ കേരളത്തില്‍ 1421 ഒഴിവ്‌

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ഗ്രാമീണ്‍ ഡാക് സേവക് 1421 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായി രജിസ്ട്രേഷനും അപേക്ഷ സ്വീകരിക്കാനും തുടങ്ങി. അവസാന തിയതി ഏപ്രില്‍ ഏഴ്. യോഗ്യത കണക്കും ഇംഗ്ലീഷും പ്രാദേശിക ഭാഷയുമുള്‍പ്പെടെ പത്താം ക്ലാസ്സ് ജയിക്കണം. കേരളം, മാഹി, ലക്ഷദ്വീപിലുള്ളവര്‍ക്ക് പ്രാദേശിക ഭാഷ മലയാളമാണ്. കുറഞ്ഞത് 60 ദിവസം കാലയളവുള്ള അംഗീകൃത ബേസിക് കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്സ് ജയിക്കണം. പ്രായം 18–-40. 2021 മാര്‍ച്ച്‌ എട്ടിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. മറ്റു സര്‍ക്കിളുകളില്‍ ഛത്തീസ്ഗഡ് 1137, ആന്ധ്രാപ്രദേശ് 2296, ഡെല്‍ഹി 233, തെലങ്കാന 1150, ഗുജറാത്ത് 1826, കര്‍ണാടകം 2443, നോര്‍ത്ത് ഈസ്റ്റേണ്‍ 948, ജാര്‍ഖണ്ട് 1118 എന്നിങ്ങനെയാണ് ഒഴിവ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog