ഗ്വാളിയാറില്‍ അപകടത്തില്‍ 13 പേര്‍ മരിച്ചു, അപകടം ബസും ഓട്ടോയും കൂട്ടിയിടിച്ച്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഗ്വാളിയാര്‍ : മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ 10 സ്ത്രീകളടക്കം 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പുരാണി ഛവാനി മേഖലയിലാണ് അപകടമുണ്ടായത്. മുറേണയിലേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധനസഹായം പ്രഖ്യാപിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha