പ്രായം അക്കങ്ങള്‍ മാത്രം, 12-ാം അങ്കത്തിനും ബാല്യം!! - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

പ്രായം അക്കങ്ങള്‍ മാത്രം, 12-ാം അങ്കത്തിനും ബാല്യം!!

അസാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറെ പരിചയ സമ്ബന്നനായ കാരണവന്മാരില്‍ ഒരാളാണ് പ്രേമാദര്‍ ബോറ. പ്രായം 87 ആയെങ്കിലും വീറും വാശിയുമായി ഇപ്പോഴും പോരാട്ടത്തിനിറങ്ങാന്‍ ബോറയ്ക്ക് യാതൊരു മടിയുമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 12ാം തവണയും മത്സരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് ബോറ. 1967നും 2001നും ഇടയില്‍ നാല് തവണ ബിഹ്‌പുരിയ സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ചിട്ടുണ്ട് മുന്‍ അദ്ധ്യാപകന്‍ കൂടിയായ ബോറ.

ഇത്തവണത്തേത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് മത്സരമായിരിക്കുമെന്ന് പറയുന്ന ബോറയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഹകരിക്കാന്‍ ഉദ്ദേശ്യമില്ല. കഴിഞ്ഞ ദിവസമാണ് ബിഹ്‌പുരിയ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അദ്ദേഹം നോമിനേഷന്‍ സമര്‍പ്പിച്ചത്1979ല്‍ ജോഗന്‍ ഹസാരിക സ‌ര്‍ക്കാരില്‍ ബോറയെ വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. 2001ല്‍ പ്രൊടേം സ്പീക്കറുമായിരുന്നു. നിലവില്‍ അസാമിലെ ബി.ജെ.പി ഭരണത്തില്‍ അതൃപ്തനായതോടെയാണ് ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഏറ്റുമുട്ടലിനിറങ്ങാന്‍ ബോറ തീരുമാനിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog