പാലക്കാട് 12 ല്‍ 11 ഇടത്തും സ്ഥാനാര്‍ത്ഥികളായി; പാലക്കാട് മണ്ഡലം മാത്രം ഒഴിച്ചിട്ട് സിപിഎം.. കരുനീക്കം ഇങ്ങനെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം; 2016 ല്‍ പാലക്കാട് ജില്ലയില്‍ ആകെയുള്ള 12 മണ്ഡലങ്ങളില്‍ 9 ഇടത്തും വിജയിച്ചത് ഇടതുമുന്നണിയാണ്. ഷാഫി പറമ്ബിലിന്റെ പാലക്കാട്, വിടി ബല്‍റാമിന്റെ തൃത്താല, ഷംസുദ്ദീന്റെ മണ്ണാര്‍ക്കാട് എന്നീ സീറ്റുകളായിരുന്നു നഷ്ടമായത്. എന്നാല്‍ ഇത്തവണ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരത്തിന് ഇറക്കാനുള്ള നീക്കത്തിലാണ് ഇടതുപക്ഷം.

അതേസമയം ആകെയുള്ള 12 ല്‍ 11 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ ഏകദേശ ധാരണ ആയെങ്കിലും ഷാഫി പറമ്ബിലിന്റെ പാലക്കാട് സീറ്റില്‍ മാത്രം സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. മറ്റൊരു സാധ്യതയാണ് ഇവിടെ ഇടതുമുന്നണി തേടുന്നത്.സര്‍വേകള്‍ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam


സിപിഎമ്മില്‍ നിന്ന്
2011 ലായിരുന്നു സിപിഎമ്മില്‍ നിന്ന് സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ യുവ നേതാവ്
ഷാഫി പറമ്ബിലെ കോണ്‍ഗ്രസ് മത്സരത്തിനിറക്കുന്നത്. കെകെ ദിവാകരനായിരുന്നു മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലം കൈവിടില്ലെന്ന് ഉറച്ച്‌ വിശ്വസിച്ച സിപിഎമ്മിനെ ഞെട്ടിച്ച്‌ 47641 വോട്ട് നേടി 7403 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഫി മണ്ഡലം പിടിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha