പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ത്ത 11 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലെ 11 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​സി​പി​യു​ടെ ര​ണ്ടു ഡ്രൈ​വ​ര്‍​മാ​ര്‍, ഒ​രു ഗ​ണ്‍​മാ​ന്‍, എ​എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ട്ടു പോ​ലീ​സു​കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. എ​സി​പി ഓ​ഫീ​സി​നു തൊ​ട്ടു​താ​ഴെ​യു​ള്ള വ​നി​താ പോ​ലീ​സ് സെ​ല്ലി​ലെ ചി​ല​ര്‍​ക്ക് പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​രോ​ധ വാ​ക്സി​ന്‍ എ​ടു​ത്ത​വ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.
182 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ്
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 182 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി.സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 168 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഏ​ഴ് പേ​ര്‍​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 56,864 ആ​യി. നി​ല​വി​ല്‍ 1,784 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 14 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 11,550 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

0ഇ​തു​വ​രെ 6,57,180 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 6,56,671 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 509 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ഇ​ന്ന​ലെ 212 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 54,217 ആ​യി. 310 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha