ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11.74 കോടി കടന്നു, മരണസംഖ്യ 26 ലക്ഷം പിന്നിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എഴുപത്തിനാല് ലക്ഷം കടന്നു.മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇരുപത്തിയാറ് ലക്ഷം പിന്നിട്ടു.ഒന്‍പതു കോടി ഇരുപത്തിയൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 18,000ത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.57 ലക്ഷം പേര്‍ മരിച്ചു. 1,91,70,828 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കൊവിഡ് ബാധിതരുണ്ട്.
5.37 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി പേര്‍ സുഖം പ്രാപിച്ചു. ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഒരു കോടി പത്ത് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.65 ലക്ഷം പേര്‍ മരിച്ചു. റഷ്യ(43 ലക്ഷം രോഗബാധിതര്‍),ബ്രിട്ടന്‍(42 ലക്ഷം രോഗികള്‍)ഫ്രാന്‍സ്(39 ലക്ഷം കൊവിഡ് ബാധിതര്‍) തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha