കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു ! ഇന്ന് രോഗം സ്ഥിരീകരിച്ചത് 1144 പേര്‍ക്ക്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് ഏഴു മരണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു ! ഇന്ന് രോഗം സ്ഥിരീകരിച്ചത് 1144 പേര്‍ക്ക്; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് ഏഴു മരണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 200572 ആയി. ഇന്ന് 1144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1127 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 956 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 186187 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 13258 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ഇതില്‍ 175 പേരുടെ നില ഗുരുതരമാണ്. ആകെ രോഗബാധിതരില്‍ 92.83 ശതമാനം പേരും രോഗമുക്തരായി. പുതിയതായി 9081 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ആകെ 1850363 പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്. 12.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog