കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 114 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 86 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പി​ണ​റാ​യി ബ​ഡ്സ് സ്‌​കൂ​ളി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ഹാ​ള്‍ , പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് സ്‌​കൂ​ള്‍, കൂ​ത്തു​പ​റ​മ്ബ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍, അ​ഞ്ച​ര​ക്ക​ണ്ടി ഹൈ​സ്‌​കൂ​ള്‍, ചെ​റു​കു​ന്ന് പു​ന്ന​ച്ചേ​രി പി​എ​ച്ച്‌സി എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.
സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ 22 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.വാ​ക്സി​നെ​ടു​ക്കാ​നാ​യി വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്ബോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​യി​ല്‍ ക​രു​തു​ക. ഇ​ല്ലെ​ങ്കി​ല്‍ മ​റ്റ് അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ക​രു​ത​ണം.

285 പേ​ര്‍​ക്ക് കോ​വി​ഡ്‌
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 285 പേ​ര്‍​ക്ക്‌ കൂ​ടി കോ​വി​ഡ്‌ പോ​സി​റ്റീ​വാ​യി. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 250 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത്‌ നി​ന്നെ​ത്തി​യ 26 പേ​ര്‍​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ആ​റ് പേ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ മൂ​ന്നു പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​ത്‌. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ്‌ പോ​സി​റ്റീ​വ്‌ കേ​സു​ക​ള്‍ 58,492 ആ​യി. ഇ​വ​രി​ല്‍ 139 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 55,233 ആ​യി. 319 പേ​ര്‍ കോ​വി​ഡ്‌ ബാ​ധി​ച്ച്‌ മ​രി​ച്ചു. ബാ​ക്കി 2284 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha