പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ പലര്‍ക്കും കാഴ്ചവച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിനതടവ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ പലര്‍ക്കും കാഴ്ചവച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ പലര്‍ക്കും കാഴ്ചവച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും എറണാകുളം അഡീ. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മറ്റ് പലര്‍ക്കും കാഴ്ചവയ്ക്കാന്‍ കൂട്ടുനിന്ന ചേര്‍ത്തല തൈക്കാട്ടുശേരി കല്ലുങ്കല്‍ വീട്ടില്‍ ഖദീജയെ (61) രണ്ടുവര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. ഇവര്‍ 20,000 രൂപ പിഴയും അടയ്ക്കണം.

വിചാരണ നേരിട്ട മറ്റ് പ്രതികളായ പെണ്‍കുട്ടിയുടെ മാതാവ്, കുന്നത്തുനാട് മഴുവന്നൂര്‍ നെല്ലാട് പുല്‍പ്രയില്‍ തോമസ് വര്‍ഗീസ് (52), കുന്നത്തുനാട് ഐരാപുരം മംഗലത്ത് മൂലേക്കുടി വീട്ടില്‍ സ്വരാജ് (41), കുന്നത്തുനാട് പുത്തന്‍കുരിശ് കറവന്‍കുടി വീട്ടില്‍ എല്‍ദോ കെ മാത്യു (49) എന്നിവരെ വെറുതെവിട്ടു.2010 ജൂണില്‍ പെരുമ്ബാവൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിച്ച പെണ്‍കുട്ടിയെ 10,000 രൂപ പ്രതിഫലം വാങ്ങി തിരുവനന്തപുരത്തെത്തിച്ച്‌ തോമസ് വര്‍ഗീസ്, സ്വരാജ്, എല്‍ദോ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഇവരെ തിരിച്ചറിയാത്തതിനാലും പ്രതികള്‍ക്കെതിരേ തെളിവില്ലാത്തതിനാലുമാണ് വെറുതെവിട്ടത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog