പ്ലസ് ടു ലെവല്‍ പൊതുപരീക്ഷക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയത് 10 ലക്ഷം പേര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ്ലസ് ടു ലെവല്‍ പൊതുപരീക്ഷ 2 ഘട്ടമായി ഏപ്രില്‍ 10നും 17നും നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു. സമയം 1..30 മുതല്‍ 3.15 വരെ. ഏപ്രില്‍ 10ലെ പരീക്ഷയ്ക്കുളള ഹാള്‍ ടിക്കറ്റ് മാര്‍ച്ച്‌ 29 മുതലും 17ലേത് ഏപ്രില്‍ 8 മുതലും ലഭിക്കും.

പ്ലസ് ടുലെവല്‍ പൊതുപരീക്ഷയ്ക്കു കണ്‍ഫര്‍മേഷന്‍ നല്‍കിയത് 10 ലക്ഷത്തോളം പേര്‍. 18 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും എണ്ണം പൊതുവായി കണക്കാക്കുമ്ബോള്‍ 10 ലക്ഷത്തോളമാണ് നിഗമനം .

സിവില്‍ എക്സൈസ് ഓഫിസര്‍, ഫയര്‍മാന്‍, സിപിഒ, വനിതാ സിപിഒ, , ഫയര്‍ വുമണ്‍, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് തുടങ്ങി 33 കാറ്റഗറികളിലായി 85 പരീക്ഷകളാണു +2 നിലവാര പൊതുപരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അതെ സമയം നിശ്ചിത തീയതിക്കകം കണ്‍ഫര്‍മേഷന്‍ നല്‍കാത്ത 3 ലക്ഷത്തിലേറെ അപേക്ഷ പിഎസ്‌സി നിരസിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്ക് അപേക്ഷ നല്‍കിയ 3,17,017 പേരില്‍ 2,14,991 പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കി. 1,02,026 പേരുടെ അപേക്ഷ നിരസിച്ചു. വനിതാ സിപിഒയുടെ 2,05,617 അപേക്ഷകരില്‍ 1,79,779 പേരാണു കണ്‍ഫര്‍മേഷന്‍ നല്‍കിയത്. 70,716 അപേക്ഷ നിരസിച്ചു. സിവില്‍ എക്സൈസ് ഒാഫിസര്‍ അപേക്ഷ നല്‍കിയ 3,35,855 പേരില്‍ 2,29,790 പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയപ്പോള്‍ 1,06,065 അപേക്ഷ നിരസിച്ചു.

സിവില്‍ എക്സൈസ് ഓഫിസര്‍

ജില്ല-കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍-അപേക്ഷകര്‍

തിരുവനന്തപുരം-27503-39089

കൊല്ലം-18107-26290

പത്തനംതിട്ട-13656-19375

ആലപ്പുഴ -12680-18624

കോട്ടയം-13643-19840

ഇടുക്കി-12764-18404

എറണാകുളം-21796-32047

തൃശൂര്‍-16228-24053

പാലക്കാട്-20294-28332

മലപ്പുറം-20240-31487

കോഴിക്കോട്-20116-30058

വയനാട്-8198-12210

കണ്ണൂര്‍-15792-23354

കാസര്‍കോട്-8773-12692

ആകെ-2,29,790-3,35,855

സിവില്‍ പൊലീസ് ഒാഫിസര്‍

ജില്ല/ബറ്റാലിയന്‍-കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍-അപേക്ഷകര്‍

തിരുവനന്തപുരം (എസ്‌എപി)-31771-48417

മലപ്പുറം (എംഎസ്പി)-42087-64475

എറണാകുളം (കെഎപി-1)-27665-41508

തൃശൂര്‍ (കെഎപി- 2)-33849-48403

പത്തനംതിട്ട (കെഎപി-3)-31607-45059

കാസര്‍കോട് (കെഎപി-4)-30380-43331

ഇടുക്കി (കെഎപി-5)-17632-25824

ആകെ-2,14,991-3,17,017

ഫയര്‍ വുമണ്‍

ജില്ല-കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍

തിരുവനന്തപുരം-28913

കൊല്ലം-18093

പത്തനംതിട്ട-5588

ആലപ്പുഴ -11443

കോട്ടയം–8221

ഇടുക്കി-5050

എറണാകുളം-14731

തൃശൂര്‍-8872

പാലക്കാട്-15259

മലപ്പുറം-7773

കോഴിക്കോട്-15364

വയനാട്-4135

കണ്ണൂര്‍-9585

കാസര്‍കോട്-4610

ആകെ-1,57,637

ഫയര്‍മാന്‍, വനിതാ സിപിഒ, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തിക-കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍-അപേക്ഷകര്‍

ഫയര്‍മാന്‍-1,79,779-2,50,495

വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍-1,52,142-2,05,617

കംപ്യൂട്ടര്‍ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍-15903

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha