നാല് വയസുകാരിയെ പീഡിപ്പിച്ചു; മുംബൈയില്‍ വൃദ്ധദമ്ബതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുംബൈ: നാലുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 80 വയസ് പിന്നിട്ട വയോധിക ദമ്ബതികളെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. 2013 ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ പേരിലാണ് മുംബൈയിലെ ഗിര്‍ഗാവില്‍ താമസിക്കുന്ന വൃദ്ധദമ്ബതികളെ കോടതി ശിക്ഷിച്ചത്.

ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്‌സോ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരമാണ് ശിക്ഷ. ജഡ്ജി രേഖ പന്‍ധാരെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പോക്‌സോ കോടതി പ്രതികള്‍ക്ക് ഒരുലക്ഷം രൂപ പിഴയും വിധിച്ചു. എട്ടുവര്‍ഷം മുമ്ബ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് ദമ്ബതികള്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha