യുപിയില്‍ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

യുപിയില്‍ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു

ലക്‌നൗ: യുപിയില്‍ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയുണ്ടായി.

ബിജ്‌നോര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കടുകുപാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പത്തുവയസുകാരനായ നിതീഷിനെ പുള്ളിപ്പുലി ആക്രമിച്ചത്. കുട്ടിയുടെ അച്ഛന്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പുള്ളിപ്പുലിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ കഴുത്തില്‍ കടിച്ച്‌ 50 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് വിട്ടയച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വെച്ച്‌ പുലിയെ പിടികൂടി കാട്ടില്‍ വിട്ടയച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog