പത്മശ്രീ പാപ്പമ്മാള്‍: ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച 105കാരി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

പത്മശ്രീ പാപ്പമ്മാള്‍: ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ച 105കാരി

വയസ് 105. ജൈവകൃഷിക്കായി ജീവിതമുഴിഞ്ഞ് വെച്ചിരിക്കുകയാണ് കോയമ്ബത്തൂരിലെ തേക്കാംപെട്ടി സ്വദേശിയായ പാപ്പമ്മാള്‍. കൃഷിക്കായി മാറ്റിവെച്ച പാപ്പമ്മാളിന്റെ ജീവിതത്തിലേക്ക് ഒരു അംഗീകാരമെത്തി. വെറും അംഗീകാരമല്ല, സാക്ഷാല്‍ പത്മശ്രീ പുരസ്‌കാരം.

കാര്‍ഷിക കുടുംബത്തില്‍ തന്നെയാണ് പാപ്പമ്മാളിന്റെ ജനനം. തേക്കാംപട്ടിയില്‍ രണ്ടര ഏക്കറിലൊരു കൃഷിയിടം പാപ്പമ്മാളിന് സ്വന്തമായുണ്ട്. ധാന്യവിളകളായ മുതിര, ചെറുപയര്‍ തുടങ്ങിയവായിരുന്നു കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ വാഴ കൃഷിക്കാണ് പാപ്പമ്മാള്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്.

വര്‍ഷങ്ങളായി തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് പാപ്പമ്മാള്‍.നിരവധി കൃഷിയിടങ്ങളിലേക്ക് പാപ്പമ്മാള്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് കര്‍ഷകരുമായി സംവദിക്കുകയും തന്റെ അറിവുകള്‍ അവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. അങ്ങനെയൊരു യാത്രയിലാണ് 'ജൈവ കൃഷി' എന്ന വാക്ക് അവര്‍ ആദ്യമായി കേള്‍ക്കുന്നത്. വീട്ടില്‍ തിരിച്ചെത്തി അവര്‍ ജൈവകൃഷിയിലേക്ക് തിരിയുകയും ചെയ്തു.

"വിളകള്‍ക്കായി ഉപയോഗിക്കുന്ന രാസവളങ്ങള്‍ മണ്ണിനും ഉപഭോക്താക്കള്‍ക്കുമെല്ലാം ദോഷകരമാണെന്ന് ഞാന്‍ മനസിലാക്കി",ജൈവകൃഷിയിലേക്ക് തിരിഞ്ഞതിനെ കുറിച്ച്‌ പാപ്പമ്മാളിന്റെ വാക്കുകള്‍ ഇതാണ്.

പാപ്പമ്മാളിന്റെ ജൈവകൃഷി വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി, വിദ്യാര്‍ഥികളെ പാപ്പമ്മാളിനടുത്തേക്ക് ഫീല്‍ഡ് വിസിറ്റിനായി അയയ്ക്കാന്‍ തുടങ്ങിയത്. പാപ്പമ്മാളിനടുത്ത് നിന്ന് അവര്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി പറയുന്ന കൃഷിയിടങ്ങള്‍ പപ്പമ്മാളും സന്ദര്‍ശിക്കാറുണ്ട്.

കൃഷിയിലേക്ക് ഇറങ്ങുന്നവര്‍ക്ക് മാത്രമല്ല, ലോകത്തിന് തന്നെ പാപ്പമ്മാള്‍ ഒരു പ്രചോദനമാണ്, മാതൃകയാണ്. പ്രായം ഒന്നിനുമൊരു തടസമല്ലെന്ന് മാത്രമല്ല പാപ്പമ്മാള്‍ നമുക്ക് നല്‍കുന്ന പാഠം. കാര്‍ഷിക മേഖലയില്‍ ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ചുകൂടിയാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog