ഹെല്‍മെറ്റ് വയ്ക്കാതെ ലോറി ഓടിച്ച ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

ഹെല്‍മെറ്റ് വയ്ക്കാതെ ലോറി ഓടിച്ച ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തി

ഹെല്‍മെറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിന് പോലീസ് പിഴ ചുമത്തി. ഈ വാര്‍ത്തയില്‍ എന്ത് പുതുമ എന്ന് തോന്നിയെങ്കില്‍ തുടര്‍ന്ന് വായിക്കുക. പിഴ ചുമത്തിയത്, ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചതിനാണ്. ലോറി ഡ്രൈവര്‍ക്ക് 1000 രൂപ പിഴ ചുമത്തിയ വാര്‍ത്ത നെറ്റിസണ്‍സ് അത്ഭുതത്തോടെയാണ് കാണുന്നത്.

ഇക്കാര്യം കെട്ടിച്ചമച്ചതല്ല, തനിക്കു ലഭിച്ച സ്ലിപ് ഉള്‍പ്പെടെയാണ് ഇയാള്‍ അവതരിപ്പിച്ചിരിക്കുന്നത്. സംഗതി ആര്‍.ടി. ഓഫീസില്‍ വച്ച്‌ സംഭവിച്ചതാണ്. ഗഞ്ചം ജില്ലയിലെ ആര്‍.ടി. ഓഫീസില്‍ തന്റെ വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കാന്‍ പോയതാണ് പ്രമോദ് കുമാര്‍ എന്ന ഡ്രൈവര്‍. എന്നാല്‍ മടങ്ങിയത് ഫൈന്‍ അടിച്ചു നല്‍കിയ സ്ലിപ്പുമായാണ്വാര്‍ത്ത ഏജന്‍സിയായ ANI ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടത്. 2021 മാര്‍ച്ച്‌ 15നുള്ള സ്ലിപ്പില്‍ OR-07W / 4593, എന്ന വണ്ടി നമ്ബറും രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ലോറി ഡ്രൈവര്‍ ആണെന്നും ഓടിക്കുന്ന വാഹനം ലോറി അല്ലാതെ മറ്റൊന്നുമല്ല എന്ന് പറയുകയും ചെയ്തായിരുന്നു. എന്നിട്ടും അധികാരികള്‍ തെറ്റ് തിരുത്താന്‍ തയാറായില്ല. ഇയാളുടെ ഫോട്ടോയും ലഭിച്ച സ്ലിപ്പും ചുവടെ കാണുന്ന ട്വീറ്റില്‍ ഉണ്ട്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog