കേരള റിപ്പോർട്ടേഴ്‌സ് & മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) കണ്ണൂർ ജില്ലാ സമ്മേളനം നടന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 February 2021

കേരള റിപ്പോർട്ടേഴ്‌സ് & മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

കണ്ണൂർ: കേരളത്തിലെ പത്ര - ദൃശ്യ - ഡിജിറ്റൽ മാധ്യമ രംഗത്ത് ജോലി ചെയ്യുന്നവരെ ഒരു കുടക്കീഴിൽ അണിനിരത്തി പ്രവർത്തിച്ചു വരുന്ന അംഗീകൃത രജിസ്‌ട്രേഡ് സംഘടനയായ കേരള റിപ്പോർട്ടേഴ്‌സ് & മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) മൂന്നാമത്  കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരിൽ വെച്ച് നടന്നു.

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കൺവെൻഷൻ ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടന്ന സമ്മേളന പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത നിർവഹിച്ചു. 

KRMU കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 

പരിപാടിയിൽ മനോജ്‌ ചെറുപുഴ, കെ വി രാമചന്ദ്രൻ, പീറ്റർ ഏഴിമല, ഡോ. സുജ വിനോദ്, കെ യു വിജയകുമാർ, ടി വി വിജയൻ, സന്ദീപ് കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു. 

KRMU കണ്ണൂർ ജില്ലാ പുതിയ ഭാരവാഹികളായി മനോജ്‌ ചെറുപുഴ (പ്രസിഡന്റ്‌ ), എൻ വി അജയകുമാർ (വൈസ്. പ്രസിഡന്റ്‌), പീറ്റർ ഏഴിമല (സെക്രട്ടറി ), സന്ദീപ് കണ്ണാടിപ്പറമ്പ് (ജോ. സെക്രട്ടറി ), എം രാമകൃഷ്ണൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog